SSL സർട്ടിഫിക്കറ്റ് ഉള്ള വെബ്സൈറ്റ് കൊണ്ട് ബിസ്സിനസ്സിനുള്ള പ്രയോജനം എന്തൊക്കെ?

ഈ കാലഘട്ടം ഇന്റർനെറ്റിന്റെയും ടെക്നോളോജിയുടെയും ആണെന്ന് എടുത്തു പറയേണ്ട ആവശ്യം ഇല്ലല്ലോ. പുതിയ ടെക്നോളോജികളും ടെലികമ്മ്യൂണികേഷൻ കമ്പനികളുടെ ഓഫറുകളും ഇന്റർനെറ്റിന്റെ ഉപയോഗം വർധിപ്പിച്ചിരിക്കുന്നു. ടെക്നോളജിയുടെയും ഇന്റർനെറ്റിന്റെയും വളർന്നു വരുന്ന സാധ്യത പ്രയോജനപ്പെടുത്തുന്നതിൽ ബിസ്സിനസ്സും ഒരുപടി മുന്നിൽ തന്നെയാണ്. വെബ്സൈറ്റും, അപ്പ്ലിക്കേഷനുകളും, മൊബൈൽ ആപ്പുകളും, സോഷ്യൽ മീഡിയകളും പ്രയോജനപ്പെടുത്തി ബിസ്സിനസ്സിന്റെ പ്രവർത്തനങ്ങൾ വളരെ എളുപ്പമുള്ളതാക്കി തീർത്തിരിക്കുന്നു. മാർക്കറ്റിങ്ങിനും ബിസ്സിനസ്സിന്റെ ദിവസേനയുള്ള പ്രവത്തനങ്ങൾക്കും വേണ്ടിയാണ് വെബ്സൈറ്റും മറ്റ് അപ്പ്ലിക്കേഷനുകളും ഉപയോഗിക്കുന്നത്. ദിവസവും വളരെ അധികം ബിസ്സിനസ്സ് വെബ്സൈറ്റുകളാണ് ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത്. ബിസ്സിനസ്സിന് വേണ്ടിയുള്ള വെബ്സൈറ്റുകളുടെ ഉപയോഗം കൂടുന്നതിനാൽ അതിന്റെ സുരക്ഷിതത്വത്തിലും എല്ലാവരും ബോധവാന്മാരാണ്. ഒരു വെബ്സൈറ്റിന്റെ സുരക്ഷയുടെ കാര്യത്തിൽ SSL സർട്ടിഫിക്കറ്റിന്റെ ഉപയോഗം വളരെ വലുതാണ്.

എന്താണ് SSL സർട്ടിഫിക്കറ്റ്?

SSL സർട്ടിഫിക്കറ്റ് വെബ്സൈറ്റിന്റെയും മറ്റ് അപ്പ്ലിക്കേഷനുകളുടെയും സുരക്ഷക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ. SSL സർട്ടിഫിക്കറ്റ് എന്നത് ഒരു ഡൊമെയ്ൻ നാമത്തിനായി നൽകുന്ന ഡിജിറ്റലി ഒപ്പിട്ട ഫയൽ ആണ്. ഇത് ഒരു സെർവറിലാണ് ഇൻസ്റ്റാൾ ചെയ്യുന്നത്. SSL സർട്ടിഫിക്കറ്റ് ഒരു വെബ് സെർവറിലേക്ക് നൽകപ്പെടുന്നതോ വെബ് സെർവറിൽ നിന്ന് എടുക്കുന്നതോ ആയ വിവരങ്ങളെ എൻക്രിപ്ട് ചെയ്താണ് സുരക്ഷ ഉറപ്പുവരുത്തുന്നത്.

ഒരു SSL സർട്ടിഫിക്കറ്റ് കൊണ്ട് ബിസ്സിനസ്സ് വെബ്സൈറ്റിനുള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

Free domain name suggestion for your website

SEND REQUEST ON
WHATSAPP

INTERESTED

സുരക്ഷ അടയാളം

SSL സർട്ടിഫിക്കറ്റ് ഉള്ള എല്ലാ വെബ്സൈറ്റുകൾക്കും അഡ്രസ്സ് ബാറിൽ ഒരു പച്ച പാഡ് ലോക്ക് ഉണ്ടാകും. ഇതാണ് വെബ്‌സൈറ്റിൽ SSL സർട്ടിഫിക്കറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നുള്ളതിന് അടയാളം. ഒരു ബിസ്സിനസ്സ് വെബ്സൈറ്റ് ആ ബിസ്സിനസ്സിനെത്തന്നെ പ്രതിനിദാനം ചെയ്യുന്ന ഒന്നാണ്. അതിനാൽ ഒരു വെബ്സൈറ്റിന്റെ വിശ്വാസ്യത വളരെ പ്രാധാന്യം അർഹിക്കുന്നു. വെബ്സൈറ്റ് സന്ദർശിക്കുന്ന ഒരു ഉപഭോക്താവിന് സുരക്ഷയുടെ ഈ അടയാളം ആ വെബ്സൈറ്റിനോടും തന്മൂലം ആ വെബ്സൈറ്റ് പ്രതിനിദാനം ചെയ്യുന്ന ബിസ്സിനസ്സിനോടും ഉള്ള വിശ്വാസ്യത വർധിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ വെബ്സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കൾ വെബ്സൈറ്റിൽ ഉള്ള ഈ സുരക്ഷാ അടയാളത്തിന്റെ കാര്യത്തിൽ വളരെ ബോധവാന്മാരാണ്. അതിനാൽ നിങ്ങളുടെ വെബ്സൈറ്റിൽ SSL സർട്ടിഫിക്കറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും എല്ലാ പേജുകളിലും സുരക്ഷാ അടയാളം കാണുന്നുണ്ട് എന്നും ഉറപ്പുവരുത്തുക.

SSL സർട്ടിഫിക്കറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വെബ്സൈറ്റ് മോസില്ല ഫയർഫോക്സ് എന്ന ബ്രൗസറിൽ കാണുന്ന ചിത്രം താഴെ കൊടുക്കുന്നു.

Nanonet | IT services | Web designing

SSL സർട്ടിഫിക്കറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത വെബ്സൈറ്റ് മോസില്ല ഫയർഫോക്സ് എന്ന ബ്രൗസറിൽ കാണുന്ന ചിത്രം താഴെ കൊടുക്കുന്നു.

Nanonet | IT services | Web designing

SSL സർട്ടിഫിക്കറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വെബ്സൈറ്റ് ഗൂഗിള്‍ ക്രോം എന്ന ബ്രൗസറിൽ കാണുന്ന ചിത്രം താഴെ കൊടുക്കുന്നു.

Nanonet | IT services | Web designing

SSL സർട്ടിഫിക്കറ്റ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലാത്ത വെബ്സൈറ്റ് ഗൂഗിള്‍ ക്രോം എന്ന ബ്രൗസറിൽ കാണുന്ന ചിത്രം താഴെ കൊടുക്കുന്നു.

Nanonet | IT services | Web designing

ഗൂഗിൾ സെർച്ച് റാങ്കിങ് മെച്ചപ്പെടുന്നു

ഇന്നത്തെ സാഹചര്യത്തിൽ ഏത് കാര്യത്തിനും ഉത്തരം കിട്ടാൻ നമ്മൾ ആശ്രയിക്കുന്നത് ഗൂഗിൾ സെർച്ച് എഞ്ചിനെ ആണ്. ഒരു സ്ഥാപനത്തെ കുറിച്ച് അറിയുവാനും നമ്മളിപ്പോൾ ഉപയോഗിക്കുന്നത് ഗൂഗിൾ ആണ്. മാത്രമല്ല ഒരു സർവീസോ ഉൽപ്പന്നമോ എവിടെ കിട്ടും എന്നറിയുവാനും ഗൂഗിൾ ആണ് ഉപയോഗിക്കുന്നത്. അതിനാൽ ഗൂഗിളിന്റെ തിരച്ചിലിന്റെ ഫലത്തിൽ ഒരു ബിസ്സിനസ്സ് വെബ്സൈറ്റ് മുന്നിൽ നിൽക്കേണ്ടത് ആവശ്യമാണ്. ഗൂഗിളിന്റെ തിരച്ചിലിന്റെ ഫലത്തിൽ ഒരു വെബ്സൈറ്റിന്റെ സ്ഥാനം നിർണയിക്കുന്നത് ഗൂഗിളിന്റെ അൽഗോരിതമാണ്. ഒരു വെബ്സൈറ്റിലുള്ള പല ഘടകങ്ങളാണ് ഗൂഗിളിന്റെ അൽഗോരിതം അതിനായി ഉപയോഗിക്കുന്നത്. അതിൽ ഒരു പ്രധാന പങ്ക് SSL സർട്ടിഫിക്കറ്റിനുണ്ട്. SSL സർട്ടിഫിക്കറ്റ് ഉള്ള വെബ്‌സൈറ്റുകൾക്ക് ഗൂഗിൾ അധിക പ്രാധാന്യം നൽകുന്നു. അതിനാൽ തന്നെ ഗൂഗിളിന്റെ തിരച്ചിൽ ഫലത്തിൽ SSL സർട്ടിഫിക്കറ്റ് ഉള്ള വെബ്‌സൈറ്റുകൾക്ക് ഉയർന്ന സ്ഥാനം കിട്ടുന്നു. ഗൂഗിളിന്റെ തിരച്ചിൽ ഫലത്തിൽ മുന്നിൽ നിൽക്കുന്ന ബിസ്സിനസ്സ് വെബ്‌സൈറ്റുകൾക്ക് കൂടുതൽ സന്ദർശകരെ ലഭിക്കുകയും അങ്ങിനെ ആ ബിസ്സിനസ്സ് കൂടുതൽ പേരിലേക്കെത്തുകയും ചെയ്യുന്നു.

വെബ്സൈറ്റിലുള്ള വിവരങ്ങൾ സംരക്ഷിക്കുന്നു

എല്ലാ ബിസ്സിനസ്സ് വെബ്സൈറ്റുകളും ഉപയോക്താക്കളുടെയും ഉപഭോക്താക്കളുടെയും വിവരങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഷോപ്പിംഗ് സൈറ്റുകളിൽ ഉപഭോക്താക്കൾ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്താറുണ്ട്. പേര്, ജനന തിയതി, ജോലി എന്നിവ കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, മറ്റ് പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയ വളരെ പ്രധാനപ്പെട്ട വിവരങ്ങളും ഇതിൽപ്പെടുന്നു. അതിനാൽ ഇത്തരം വിവരങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. ഇത്തരം വിവരങ്ങൾ ഒരു ബ്രൗസറിൽ നിന്നും സെർവറിലേക്കും സെർവറിൽ നിന്നും ബ്രൗസറിലേക്കും കൈമാറപ്പെടുമ്പോൾ സംരക്ഷിക്കുന്നതിൽ ഒരു SSL സർട്ടിഫിക്കറ്റിന് വളരെ പ്രധാന പങ്കുണ്ട്. ഇത്തരം വിവരകൈമാറ്റങ്ങൾ SSL സർട്ടിഫിക്കറ്റിന്റെ സഹായത്തോടെ എൻക്രിപ്ട് ചെയ്യപ്പെടുന്നു. അതുകൊണ്ട് ഈവെസ്ഡ്രോപ്പിംഗ്, സ്നിഫിങ് തുടങ്ങിയ അറ്റാക്കുകളുപയോഗിച്ച് ഒരു വെബ്സൈറ്റിലെ വിവരങ്ങളെ ചോർത്തുവാൻ സാധിക്കില്ല. കൂടാതെ ഒരു വെബ്സൈറ്റ് വഴി പണമിടപാട് നടത്തുന്നതിനുള്ള പേയ്മെന്റ് ഗേറ്റ് വേ വെബ്സൈറ്റിൽ കൂട്ടിച്ചേർക്കുന്നതിന് SSL സർട്ടിഫിക്കറ്റ് കൂടിയേതീരൂ.

Do you want to receive blog updates on whatsapp?

JOIN
WHATSAPP GROUP

INTERESTED

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ഷെയർ ബട്ടൺ ഉപയോഗിച്ച് ഷെയർ ചെയ്യുക. ലേഖനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ബിസ്സിനസ്സ് അന്വേഷണങ്ങൾക്ക് +91 9495071394 എന്ന മൊബൈൽ നമ്പറിലേക്ക് വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ മറ്റു പേജുകൾ സന്ദർശിക്കുക.