വിൽപന കൂട്ടാൻ വെബ്സൈറ്റ് എങ്ങിനെ ഉപയോഗിക്കാം?

നിലവിലെ സാഹചര്യത്തിൽ വെബ്സൈറ്റ് ഉപയോഗിക്കാത്ത ബിസ്സിനസ്സ് വളരെ ചുരുക്കമാണ്. നിങ്ങൾ ഉൽപന്നങ്ങൾ വാങ്ങിക്കുന്ന സ്ഥാപനങ്ങളിലേയോ നിങ്ങളുടെ അടുത്തുള്ള സ്ഥാനപനങ്ങളിലേയോ വിസിറ്റിംഗ് കാർഡോ അല്ലെങ്കിൽ ആ സ്ഥാപനങ്ങളുടെ പേര് അച്ചടിച്ചിരിക്കുന്ന സഞ്ചികളോ ശ്രദ്ധിച്ചാൽ അതിൽ വെബ്സൈറ്റിന്റെ url എഴുതിയിരിക്കുന്നത് കാണാം. ഇതിൽ നിന്നും വെബ്സൈറ്റ് ഇല്ലാത്ത ബിസ്സിനസ്സുകളുടെ എണ്ണം വളരെ ചുരുക്കമാണെന്നു നമുക്ക്‌ മനസ്സിലാക്കാം. ഒരു വെബ്സൈറ്റിന്റെ പ്രധാന നേട്ടം നിങ്ങളുടെ എതിരാളികളിൽ നിന്നും നിങ്ങൾക്ക് ഒരു പ്രത്യേക പരിഗണന ലഭിക്കുന്നു എന്നുള്ളതാണ്. മാത്രമല്ല വെബ്സൈറ്റ് നിങ്ങളുടെ ബ്രാൻഡിനെ വലുതാക്കുകയും ചെയ്യുന്നു. പലപ്പോഴും നേരിട്ടുള്ള മാർക്കറ്റിംഗിലും മറ്റും നിങ്ങൾക്ക് നിങ്ങളുടെ ഉൽപന്നത്തെപ്പറ്റി വിവരിക്കാൻ ഇടപാടുകാരന്റെ സമയപരിമിതി മൂലം സാധിക്കാറില്ല. എന്നാൽ വെബ്സൈറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഉൽപന്നത്തെപ്പറ്റിയോ സേവനത്തെപ്പറ്റിയോ വിവരിക്കാൻ സാധിക്കുന്നു. ഒരു വെബ്സൈറ്റ് നിർമിച്ചതുകൊണ്ടുമാത്രം വിൽപന കൂടണമെന്നില്ല. വെബ്സൈറ്റ് ബിസ്സിനസ്സിന് അനുയോജ്യമായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ അതിൽനിന്നും പ്രയോജനം ലഭിക്കുകയുളൂ. മാത്രമല്ല മറ്റു മാർക്കറ്റിങ് രീതികൾക്ക് സഹായകമാകത്തക്ക രീതിയിലും ഒരു വെബ്സൈറ്റ് ഉപയോഗിക്കാം. ഒരു വെബ്സൈറ്റ് ഏതെല്ലാം രീതിയിൽ ഉപയോഗിക്കാം എന്നും അത് വിൽപന കൂട്ടാൻ എങ്ങിനെ സഹായിക്കുന്നു എന്നും ഇവിടെ വിവരിക്കാം.

സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ

ഒരു വെബ്സൈറ്റ് നിർമിച്ചു കഴിഞ്ഞാൽ സെർച്ച് എൻജിൻ ഒപ്ടിമൈസേഷനിലൂടെ ബിസ്സിനസ്സ് വർധിപ്പിക്കുക എന്നത് ഒരു സാധാരണ പ്രക്രിയയാണ്. സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ എന്നാൽ ഒന്നോ അതിൽ കൂടുതൽ വാക്കുകളോ ഉപയോഗിച്ച് സെർച്ച് എൻജിനിൽ തിരയുമ്പോൾ വരുന്ന പട്ടികയിൽ ഒരു വെബ്സൈറ്റ് മുൻപന്തിയിൽ എത്തിക്കുന്ന രീതിയാണ്. ഇന്ന് വളരെ അധികം അറിയപ്പെടുന്ന സെർച്ച് എൻജിൻ ഗൂഗിൾ ആണ്. ഒരു ഇടപാടുകാരൻ തനിക്ക് ആവശ്യമുള്ള ഒരു ഉൽപ്പന്നമോ സേവനമോ സെർച്ച് എൻജിൻ ഉപയോഗിച്ച് തിരയുന്നു. അങ്ങിനെ ലഭിക്കുന്ന പട്ടികയിൽ നിന്നും ഒരു വെബ്സൈറ്റ് സന്ദർശിക്കുന്നു. ആ വെബ്സൈറ്റിലൂടെ ഇടപാടുകാരൻ തങ്ങൾ തിരഞ്ഞ ഉൽപന്നത്തെ പറ്റിയോ സേവനത്തെ പറ്റിയോ ഇവ നൽകുന്ന ബ്രാൻഡിനെ പറ്റിയോ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്യുകയും ആ വെബ്സൈറ്റിലുള്ള കോൺടാക്ട് ഉപയോഗിച്ച് നിങ്ങളിലേക്കെത്തുകയും ചെയ്യുന്നു.

സെർച്ച് എൻജിൻ ഒപ്ടിമൈസേഷനിലൂടെ വളരെ അധികം ബിസ്സിനസ്സ് സ്ഥാപനങ്ങൾ തങ്ങളുടെ വിൽപന കൂട്ടുന്നുണ്ട്. എന്നിരുന്നാലും സെർച്ച് എൻജിൻ ഒപ്ടിമൈസേഷനിലൂടെ മാത്രമല്ല നമുക്ക് വിൽപന കൂട്ടുന്നതിന് സാധിക്കുക. പ്രധാനമായും ലോക്കൽ ബിസ്സിനസ്സ് സ്ഥാപനങ്ങൾ വെബ്സൈറ്റ് ഉപയോഗിച്ച് മറ്റു മാർഗങ്ങളിലൂടെയും വിൽപന കൂട്ടുന്നു. ഇത്തരം മാർഗ്ഗങ്ങൾ ഏതെല്ലാം എന്ന് പരിശോധിക്കാം.

Do you need website for your business?

SEND REQUEST ON
WHATSAPP

INTERESTED

നിങ്ങളുടെ ബിസ്സിനസ്സിനെ കുറിച്ച് പൂർണമായ വിവരങ്ങൾ നൽകുക

ഒരു ഉൽപന്നമോ സേവനമോ വാങ്ങാൻ ശ്രമിക്കുന്ന ഇടപാടുകാരൻ ആ ഉൽപന്നത്തെ കുറിച്ചും അത് നൽകുന്ന ബ്രാൻഡിനെയോ ബിസ്സിനസ്സിനെ കുറിച്ചോ കൂടുതൽ അറിയാൻ ശ്രമിക്കുക എന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. ഒരു ബ്രാൻഡിനെയോ ബിസ്സിനസ്സിനേയോ കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഇടപാടുകാരൻ പ്രധാനമായും ആ ബിസ്സിനസ്സിന് എവിടെയെല്ലാം ശാഖകളുണ്ട്, ആ ബിസ്സിനസ്സിന്റെ പ്രധാന ശാഖ എവിടെയാണ്, അവർ എന്തെല്ലാം ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നു, അവർ എന്തെല്ലാം ഉൽപന്നങ്ങൾ വിൽക്കുന്നു, അവർ എന്തെല്ലാം സേവനങ്ങൾ നൽകുന്നുണ്ട്, അവർ ബിസ്സിനസ്സ് ആരംഭിച്ചത് എപ്പോഴാണ്, അവരുടെ പ്രവർത്തന സമയം എപ്പോഴൊക്കെയാണ് എന്നെല്ലാം അറിയാൻ താൽപര്യമുണ്ടാകും. ഒരു ഉൽപന്നത്തെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഇടപാടുകാരൻ പ്രധാനമായും ആ ഉൽപന്നത്തിന്റെ മറ്റു വകഭേദങ്ങൾ, മറ്റ് ഉൽപന്നങ്ങൾ, ആ ഉൽപന്നത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും, ഒരു സേവനം വാങ്ങിക്കുവാൻ ശ്രമിക്കുന്ന ഇടപാടുകാരൻ ആ സേവനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും, അവർ നൽകുന്ന മറ്റു സേവനങ്ങളെ കുറിച്ച് അറിയാനും, അവരുടെ സേവനത്തിന്റെ മാതൃകകൾ കാണുന്നതിനും താൽപര്യമുണ്ടാകും. വെബ്സൈറ്റിലൂടെ ഇടപാടുകാരന് ഒരു ബിസ്സിനസ്സിനെ കുറിച്ചുള്ള ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. പ്രൊമോഷൻ ടൂളുകളിൽ ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്തുവാൻ അസാധ്യമാണ്. അതിനാൽ പ്രൊമോഷൻ ടൂളുകളിൽ വെബ്സൈറ്റ് ഉൾപ്പെടുത്തുന്നത് ഇടപാടുകാരന് സഹായകമാകും. കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന ബിസ്സിനസ്സിലേക്ക് കൂടുതൽ ഇടപാടുകാർ ആകർഷിക്കപ്പെടുന്നു.

താഴെ പറയുന്ന പ്രൊമോഷൻസിലെല്ലാം വെബ്സൈറ്റിന്റെ url ഉപയോഗിക്കാം.

വിസിറ്റിംഗ് കാർഡ്, വർത്തമാന പത്രങ്ങളിലെ പരസ്യങ്ങൾ, മാസികകളിലെ പരസ്യങ്ങൾ, ബാനറുകൾ, പരസ്യബോർഡുകൾ : അച്ചടി മാധ്യമങ്ങളിൽ വെബ്സൈറ്റ് ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ് കാരണം നിങ്ങളുടെ വിസിറ്റിംഗ് കാർഡ് ലഭിക്കുന്ന വ്യക്തിക്ക് ഗൂഗിളിൽ തിരയാതെ നേരിട്ട് നിങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കുവാൻ സാധിക്കുന്നു.

Google places, Google Business, സോഷ്യൽ മീഡിയ പേജ്, ഇമെയിൽ സിഗ്നേച്ചർ: ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നിങ്ങളുടെ ബിസ്സിനസ്സിനെ കുറിച്ച് അറിയുന്ന ഇടപാടുകാരന് നിങ്ങളുടെ ബിസ്സിനസ്സിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം.

മാതൃകകൾ പ്രദർശിപ്പിക്കുക

നമ്മുടെ ഉൽപന്നത്തെ കുറിച്ചോ സേവനത്തെക്കുറിച്ചോ വാക്കുകളിലൂടെ പൂർണമായി വിവരിക്കുന്നതിനും അത് ഇടപാടുകാരൻ മനസ്സിലാക്കിയെടുക്കുന്നതിനും ഒരു പരിധിയുണ്ട്. എന്നാൽ അത് ദൃശ്യവത്കരിക്കുന്നതിലൂടെ എളുപ്പത്തിലും പൂർണമായും മനസ്സിലാക്കിക്കൊടുക്കുന്നതിന് സാധിക്കുന്നു. അതുപോലെതന്നെ സേവനദാദാവിനെ സംബന്ധിച്ചിടത്തോളം വിശ്വാസ്യത വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഒരു ഇടപാടുകാരന് പുതിയതായി കാണുന്ന ഒരു സേവനദാദാവിനോട് വിശ്വാസം ഉണ്ടാകണം എന്നില്ല. അതിനാൽ സേവനദാദാവ് മുമ്പ് ചെയ്ത സേവനങ്ങളുടെ മാതൃകകൾ കാണിച്ചുകൊടുക്കുന്നത് ഇടപാടുകാരനിൽ വിശ്വാസം ഉണ്ടാക്കുന്നു. സേവനദാദാവിന് ഇത്തരം മാതൃകകൾ എളുപ്പത്തിൽ കാണിക്കാൻ അവ ദൃശ്യവത്കരിക്കുകയും വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുകയും ചെയ്യാം. വെബ്‌സൈറ്റിൽ പ്രദശിപ്പിക്കുമ്പോൾ അവയുടെ ലിങ്കുകൾ ഇമെയിലിലൂടെയോ വാട്സാപ്പിലൂടെയോ വളരെ എളുപ്പത്തിൽ അയച്ചുകൊടുക്കുവാൻ സാധിക്കുന്നു. ഇങ്ങിനെ മാതൃകകൾ പ്രദർശിപ്പിക്കുന്നത് നിങ്ങളുടെ വിൽപ്പന കൂട്ടുന്നു.

അറിവ് നൽകു

ചില ഉൽപന്നം എങ്ങിനെ ഉപയോഗിക്കണം എന്നറിയാത്തതിനാലും, ചില ഉൽപ്പന്നങ്ങളുടെ ഗുണങ്ങൾ എന്തെന്നറിയാത്തതിനാലും, ചില സേവനങ്ങളുടെ പ്രയോജനം എന്തെന്നറിയാത്തതിനാലും വളരെ അധികം വിൽപന നടക്കാതെ പോകുന്നു. അത്തരം ഉൽപന്നങ്ങളേയോ സേവനങ്ങളേയോ കുറിച്ച് അറിവ് നൽകുന്നത് വിൽപന കൂടുതൽ നടക്കുന്നതിന് സഹായിക്കുന്നു. ഉദാഹരണത്തിന് ഒരു ബ്യൂട്ടി ക്ലിനിക്കിൽ സ്കിൻ ട്രീറ്റ്മെന്റിന്റെ പ്രയോജനത്തെ കുറിച്ച് അറിവ് നൽകുന്നത് ആ സേവനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കൾ ആകർഷിക്കപ്പെടുന്നതിന് സഹായകമാകുന്നു. ഒരു വെബ്സൈറ്റിലെ ബ്ലോഗുകളിലൂടെ ഇത്തരം അറിവുകൾ നമുക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കാവുന്നതാണ്.

ഒരു വെബ്സൈറ്റ് നിങ്ങളുടെ ബിസ്സിനസ്സ് സ്ഥാപനത്തിന് വേണ്ടി ഏതെല്ലാം തരീതിയിൽ ഉപയോഗിക്കാം എന്നറിയുന്നതിനായ് Nanonet നെ സമീപിക്കാവുന്നതാണ്.

Do you want to receive blog updates on whatsapp?

JOIN
WHATSAPP GROUP

INTERESTED

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ഷെയർ ബട്ടൺ ഉപയോഗിച്ച് ഷെയർ ചെയ്യുക. ലേഖനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ബിസ്സിനസ്സ് അന്വേഷണങ്ങൾക്ക് +91 9495071394 എന്ന മൊബൈൽ നമ്പറിലേക്ക് വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ മറ്റു പേജുകൾ സന്ദർശിക്കുക.