മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് അഭിമാനിക്കാം

ഏതൊരു രാജ്യത്തിന്റെയും സമ്പത്ത്ഘടന നിർണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് ആ രാജ്യത്തിലെ ബിസ്സിനസ്സിനുണ്ട് ഉൽപാദനവും മാർക്കറ്റിംങ്ങും ആണ് ഒരു ബിസിനസ്സിന്റെ അവിഭാജ്യ ഘടകങ്ങൾ. ബിസ്സിനസ്സിൽ മാർക്കറ്റിങ് എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കാരണം ഉത്പന്നം അത് എത്രതന്നെ നല്ലതാണെങ്കിലും മാർക്കറ്റിങ് ഇല്ലെങ്കിൽ അത് ഉപഭോക്താവിലേക്ക് എത്താതെ പോകുന്നു. മാത്രമല്ല ഉൽപ്പന്നത്തിന്റെ പ്രത്യേകത എന്തൊക്കെയാണ്, ആ ഉൽപ്പന്നം ഉപഭോക്‌താവിന് എങ്ങിനെയൊക്കെ പ്രയോജനപ്പെടുത്താം, ആ ഉൽപ്പന്നം ഉപഭോക്താവിന്റെ പ്രശ്നത്തെ എങ്ങിനെ പരിഹരിക്കുന്നു, എങ്ങിനെ ഉപഭോക്താവിന്റെ ജോലികൾ എളുപ്പമുള്ളതാക്കുന്നു, മറ്റ് ഉൽപ്പന്നങ്ങളിൽ നിന്നും ആ ഉൽപ്പന്നം എങ്ങിനെ വ്യത്യസ്തമാകുന്നു എന്നെല്ലാം വിവരിക്കപ്പെടുന്നത് മാർക്കറ്റിങ്ങിലൂടെയാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഒരു ഉൽപന്നത്തെ ഉപഭോക്താവിലേക്ക് എത്തിക്കാനും വിവരിക്കാനും പലതരം മാധ്യമങ്ങളുണ്ട്. ഇത്തരം മാധ്യമങ്ങളുപയോഗിച്ചു ഉൽപന്നത്തെ ചിത്രത്തിലൂടെയും വിഡിയോയിലൂടെയും വിവരിക്കേണ്ടവ വിവരിച്ചും സംവാദനത്തിലൂടെയും ഉപഭോക്താവിലേക്ക്‌ എത്തിക്കാം. മാർക്കറ്റിംങ്ങിനെക്കുറിച്ചും പലതരത്തിലുള്ള മാധ്യമങ്ങളെ മാർക്കറ്റിങ്ങിനായി എങ്ങിനെ പ്രയോജനപ്പെടുത്താം എന്നുള്ളതിനെക്കുറിച്ചും വരും ബ്ലോഗുകളിൽ വിവരിക്കാം.

Free domain name suggestion for your website

SEND REQUEST ON
WHATSAPP

INTERESTED

മാർക്കറ്റിങ്ങും പണത്തിന്റെ ചലനവും

പണത്തിന്റെ ചലനം വേഗത്തിലാകുമ്പോഴാണ് ഒരു നല്ല സമ്പത് വ്യവസ്ഥ രൂപപ്പെടുന്നത്‌. പണത്തിന്റെ ചലനം വർധിക്കുകയും ജീവിതച്ചിലവ് കുറയുകയും ചെയ്യുമ്പോൾ പണം എല്ലാ തരം ജനങ്ങളിലേക്കും ഒഴുകിയെത്തുന്നു. ഇത് രാജ്യത്തെ ദരിദ്രരുടെ എണ്ണം കുറയാൻ സഹായിക്കുന്നു. മാത്രമല്ല പണത്തിന്റെ ചലനം വർധിക്കുമ്പോൾ രാജ്യത്തിന് കൂടുതൽ നികുതി കിട്ടുന്നു. ഇത് രാജ്യത്തിന്റെ പ്രവർത്തനം സുഗമമാക്കുകയും രാജ്യം പുരോഗതിയിലേക്കെത്തുകയും ചെയ്യുന്നു.

ഒരു നല്ല മാർക്കറ്റിങ്ങ് ഉൽപ്പന്നങ്ങളുടെ വില്പന വർധിപ്പിക്കുകയും വില്പന വർധിക്കുമ്പോൾ പണത്തിന്റെ ചലനം വർധിക്കുകയും ചെയ്യുന്നു. അങ്ങിനെ മാർക്കറ്റിങ്ങ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർ തങ്ങളുടെ ഉൽപന്നം വിൽപന നടത്തുവാൻ സഹായിക്കുന്നതോടു കൂടി പണത്തിന്റെ ചലനം വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്. അങ്ങിനെ മാർക്കറ്റിങ്ങ് വിഭാഗത്തിലുള്ളവർ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തെ വളർച്ചയുടെ പാതയിലേക്കെത്തിക്കുന്നതോടു കൂടി രാജ്യത്തിന്റെ വളർച്ചയിലും പങ്കാളികളാകുന്നു.

Do you want to receive blog updates on whatsapp?

JOIN
WHATSAPP GROUP

INTERESTED

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ഷെയർ ബട്ടൺ ഉപയോഗിച്ച് ഷെയർ ചെയ്യുക. ലേഖനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ബിസ്സിനസ്സ് അന്വേഷണങ്ങൾക്ക് +91 9495071394 എന്ന മൊബൈൽ നമ്പറിലേക്ക് വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ മറ്റു പേജുകൾ സന്ദർശിക്കുക.

YOU ARE
NEAR TO US.

GET STARTED