മാർക്കറ്റിംഗിൽ ബ്ലോഗുകളുടെ പങ്ക് വലുതാണ്.

മാർക്കറ്റിംഗിന് ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരുപാധിയാണ് ബ്ലോഗുകൾ. ബ്ലോഗുകൾ അറിവ് പകരാനും വിവരിക്കാനും കഴിയുന്ന ഏറ്റവും നല്ല ഉപാധിയാണ്. അറിവ് എന്നത് ഒരിക്കലും പൂർണമായും നേടിയെടുക്കാൻ കഴിയാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ അറിവ് നേടുവാനുള്ള ആഗ്രഹവും ഒരിക്കലും തീരുന്നില്ല. ഓരോ ദിവസവും പുതിയ അറിവ് നേടുന്നതോടുകൂടി അറിവ് നേടുന്നതിനുള്ള ജിജ്ഞാസ വർധിക്കുകയും ചെയ്യുന്നു. ഇന്നത്തെ കാലഘട്ടത്തിലെ ടെക്നോളജിയുടെയും ഇന്റർനെറ്റിന്റെയും കടന്നുവരവ് അറിവ് നേടുന്നതിനുള്ള അവസരം കുറച്ചുകൂടി എളുപ്പമുള്ളതാക്കി തീർത്തിരിക്കുന്നു. അറിവ് നേടുന്നതിന് നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു ഉപാധിയായി മാറിയിരിക്കുന്നു ഇന്റർനെറ്റ്. ഇന്ന് ഇന്റർനെറ്റിൽ മിക്കവാറും എല്ലാ വിഷയത്തെപ്പറ്റിയും വിവരിക്കുന്ന വിവിധതരം ബ്ലോഗുകൾ ലഭ്യമാണ്. അറിവ് പകരുന്നതോടൊപ്പം മാർക്കറ്റിംഗിനുവേണ്ടിയും ഇന്ന് ബ്ലോഗുകൾ ഉപയോഗിക്കുന്നുണ്ട്. വളരെ അധികം സംരംഭകർ ബ്ലോഗുകളുടെ വിപണന സാധ്യത മനസ്സിലാക്കുകയും തങ്ങളുടെ വെബ്‌സൈറ്റിൽ ബ്ലോഗുകൾ ഉൾകൊള്ളിക്കുകയും ചെയ്യുന്നുണ്ട്. മാർക്കറ്റിംഗിനുവേണ്ടി ഏതെല്ലാം വിധത്തിൽ ബ്ലോഗുകൾ ഉപയോഗിക്കാം എന്ന് ഇവിടെ വിവരിക്കാം.

ബ്ലോഗുകൾ വെബ്‌സൈറ്റിലേക്ക് കൂടുതൽ സന്ദർശകരെ കൊണ്ടുവരുന്നു

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഒരു വെബ്സൈറ്റ് എങ്ങിനെയാണ് ബിസ്സിനസ്സിലേക്ക് പുതിയ ഇടപാടുകാരെ കൊണ്ടുവരുന്നത് എന്ന്. ഇന്റർനെറ്റിൽ തിരയുന്ന പുതിയ ഇടപാടുകാർക്ക് നിങ്ങളുടെ ബിസ്സിനസ്സിന്റെ പേരോ നിങ്ങളുടെ വെബ്സൈറ്റിന്റെ ഡൊമൈൻ നാമമോ അറിയില്ല. അതിനാൽ അവർ തിരയുന്നത് ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ പേര് ഉപയോഗിച്ചായിരിക്കും. അങ്ങിനെ തിരയുമ്പോൾ ഒരു ബിസ്സിനസ്സ്‌ വെബ്സൈറ്റ് പ്രത്യക്ഷപ്പെടാൻ സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ പ്രയോജനപ്പെടുത്താം. എന്നാൽ ഇതുകൂടാതെ മറ്റൊരു മാർഗം കൂടിയുണ്ട്. ആ ഉൽപ്പന്നത്തെയോ സേവനത്തെയോ കുറിച്ച് ബ്ലോഗുകൾ തയ്യാറാക്കുമ്പോഴും ആ ബ്ലോഗുകൾ ഉള്ള വെബ്സൈറ്റ് തിരച്ചിലിന്റെ ഫലത്തിൽ പ്രത്യക്ഷപ്പെടുന്നു.

മറ്റൊരു ഗുണം, നിങ്ങൾ ഓരൊ തവണ പുതിയ ബ്ലോഗ്പോസ്റ്റ്‌ പ്രസിദ്ധീകരിക്കുമ്പോഴും നിങ്ങളുടെ വെബ്സൈറ്റിലെ പുതിയ ഒരു പേജ് സെർച്ച് എൻജിനിൽ പ്രത്യക്ഷപ്പെടുന്നു. ബ്ലോഗ്‌പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ നിങ്ങളുടെ ബിസ്സിനസ്സിനോട് ബന്ധപ്പെട്ട വിഷയത്തെ കുറിച്ചുള്ള ബ്ലോഗ്‌പോസ്റ്റുകൾ തയ്യാറാക്കുവാൻ ശ്രദ്ധിക്കുക. അതിനാൽ അത്തരം വിഷയത്തെ കുറിച്ച് ഗൂഗിളിൽ തിരയുന്ന ഇടപാടുകാർ നിങ്ങളുടെ വെബ്‌സൈറ്റിലേക്ക് എത്തുന്നു.

വെബ്സൈറ്റിലെ ബ്ലോഗുകൾ സോഷ്യൽ മീഡിയയിൽ പങ്കിടാം എന്നുള്ളതാണ് വേറൊരു രീതി. അങ്ങിനെ സോഷ്യൽ മീഡിയയിൽ പങ്കിടുമ്പോൾ ആ വിഷയത്തെ കുറിച്ച് താൽപര്യമുള്ളവർ നിങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുന്നു. ഇന്ന് വ്യത്യസ്തതരം ആവശ്യങ്ങൾക്കായുള്ള വളരെ അധികം സോഷ്യൽ മീഡിയകൾ പ്രചാരത്തിലുണ്ട്. അതിനാൽ ഇത്തരം സോഷ്യൽ മീഡിയകളിലൂടെ വളരെ അധികം സന്ദർശകരെ വെബ്‌സൈറ്റിലേക്ക് എത്തിക്കാൻ കഴിയും.

ബ്ലോഗുകളിലൂടെ ഒരു വെബ്‌സൈറ്റിലേക്ക് വളരെ അധികം സന്ദർശകരെ എത്തിക്കാൻ ഇത്തരം രീതികൾ ഉപയോഗിക്കാം. ഇങ്ങനെ വരുന്ന സന്ദർശകർ നിങ്ങളുടെ ബിസ്സിനസ്സിനെ പരിചയപ്പെടുകയും നിങ്ങളുടെ ഇടപാടുകാരായി മാറുകയും ചെയ്യുന്നു.

Free domain name suggestion for your website

SEND REQUEST ON
WHATSAPP

INTERESTED

ലീഡ് സൃഷ്ടിക്കുക

വെബ്സൈറ്റിനെ നമുക്ക് ലീഡ് സൃഷ്ടിക്കുന്ന ഉപകരണമായി ഉപയോഗിക്കാം. വളരെ അധികം സന്ദർശകരുള്ള ഒരു വെബ്സൈറ്റാണ് ലീഡ് സൃഷ്ടിക്കാൻ നമുക്ക് സഹായകമാകുന്നത്. ബ്ലോഗുകൾ വെബ്സൈറ്റിലേക്കുള്ള സന്ദർശകരെ കൂട്ടുവാൻ സഹായിക്കുന്നു. ഈ സന്ദർശകരെ ലീഡ് ആയി പരിവർത്തനം ചെയ്യുകയും ലീഡിൽ നിന്നും ഇടപാടുകാരായി പരിവർത്തനം ചെയ്യുകയുമാണ് വേണ്ടത്. ഇതിനായി കാൾ-ടു-ആക്ഷൻ രീതി ഉപയോഗിക്കുന്നു. കാൾ-ടു-ആക്ഷൻ രീതി ഒരു ബ്ലോഗിൽ എങ്ങിനെ ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി ബ്ലോഗിൽ സന്ദർശകർക്ക് സൗജന്യമായി നൽകാൻ കഴിയുന്ന ഒരു സേവനം ഉൾപ്പെടുത്തുക. അത്തരം സേവനം സന്ദർശകർക്ക് വളരെ അധികം പ്രയോജനപ്പെടുന്ന ഒന്നായിരിക്കണം എന്നുള്ളതിൽ പ്രത്യേകം ശ്രദ്ധിക്കുക. ആ സേവനം ലഭിക്കുന്നതിന് ഒരു കാൾ-ടു-ആക്ഷൻ ബട്ടൺ ക്ലിക്ക് ചെയ്യുവാൻ ആവശ്യപ്പെടുക. ആ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ സന്ദർശകൻ വേറൊരു പേജിലേക്ക് നയിക്കുന്നു. സന്ദർശകനെ ആ പേജിലുള്ള ഫോം പൂരിപ്പിക്കാൻ ആവശ്യപ്പെടുക. ഫോമിൽ ആ സന്ദർശകനെ ബന്ധപ്പെടുവാൻ ആവശ്യമായ വിശദാംശങ്ങൾ ഉൾപ്പെടുത്തുക. ലീഡ് സൃഷ്ടിക്കുവാൻ ഈ രീതി വളരെ അധികം സഹായകമാകുന്ന ഒന്നാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക നമുക്ക് ഒരു വെബ്സൈറ്റ് സന്ദർശിക്കുന്ന മുഴുവൻ ആളുകളെയും ലീഡ് ആയി പരിവർത്തനം ചെയ്യാൻ സാധിക്കുകയില്ല. അതിനാൽ വളരെ അധികം സന്ദർശകരെ സൃഷ്ടിക്കാൻ ശ്രമിക്കുക. ബ്ലോഗുകൾ അതിനായി നിങ്ങളെ സഹായിക്കുന്നു.

വിശ്വാസ്യത വർധിപ്പിക്കുന്നു

സന്ദർശകർക്ക് നിങ്ങളുടെ ബസ്സിനസ്സുമായി അനുബന്ധമുള്ള വിഷയത്തെ കുറിച്ച് ബ്ലോഗിലൂടെ അറിവ് നൽകുമ്പോൾ അത് അവർക്ക് നിങ്ങളുടെ ബിസ്സിനസ്സിനോടുള്ള വിശ്വാസ്യത വർധിക്കാൻ സഹായിക്കുന്നു. ഒരു ബ്ലോഗ് സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ഉത്തരം ലഭിക്കുമ്പോഴാണ് അത്തരം ബ്ലോഗുകൾ മികച്ച ബ്ലോഗുകളായി മാറുന്നത്. ഇത്തരം മികച്ച ബ്ലോഗുകൾ ഒരു സ്ഥാപനത്തിലെ വിൽപന നടത്തുന്ന വ്യക്തികളെ വിൽപന നടത്താൻ വളരെ അധികം സഹായിക്കുന്നു.

അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുക

അന്യോന്യം സമ്പര്‍ക്കം പുലര്‍ത്താനുള്ള സൗകര്യം ഡിജിറ്റൽ മാർക്കറ്റിംഗിന് മറ്റുമാർക്കറ്റിംഗ് രീതികളിൽ നിന്നുള്ള പ്രധാന പ്രത്യേകതയാണ്. അന്യോന്യം സമ്പര്‍ക്കം പുലര്‍ത്താനുള്ള സൗകര്യം ഉണ്ട് എന്നത് ബ്ലോഗുകളുടെ ഒരു പ്രധാന സവിശേഷതയാണ്. ബ്ലോഗുകളിലുള്ള കമന്റ് ബോക്സിൽ ഒരു സന്ദർശകനോ ഇടപാടുകാരനോ തന്റെ അഭിപ്രായമോ അവലോകനമോ രേഖപ്പെടുത്താം. അത്തരം അഭിപ്രായങ്ങൾക്കോ അവലോകനങ്ങൾക്കോ മറുപടി രേഖപ്പെടുത്താനുള്ള സൗകര്യവും ബ്ലോഗുകളിലുണ്ട്. നല്ല അഭിപ്രായങ്ങൾ മറ്റുള്ള ഇടപാടുകാർക്കോ സന്ദർശകർക്കോ നിങ്ങളോടുള്ള വിശ്വാസ്യത വർധിപ്പിക്കുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന അഭിപ്രായങ്ങൾ നിങ്ങളുടെ ഉൽപന്നത്തെയോ സേവനത്തെയോ കുറിച്ച് അവലോകനം നടത്തുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഒരു നല്ല വ്യവസായ സംഘാടകന്‍ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന അഭിപ്രായങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൽപ്പിക്കുന്നു. നിങ്ങൾക്കും ഈ ബ്ലോഗിനെകുറിച്ചോ നാനോനെറ്റ് എന്ന ഈ സ്ഥാപനത്തെ കുറിച്ചോ ഈ സ്ഥാപനം നൽകുന്ന സേവനങ്ങളെ കുറിച്ചോ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ രേഖപ്പെടുത്താം.

Do you want to receive blog updates on whatsapp?

JOIN
WHATSAPP GROUP

INTERESTED

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ഷെയർ ബട്ടൺ ഉപയോഗിച്ച് ഷെയർ ചെയ്യുക. ലേഖനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ബിസ്സിനസ്സ് അന്വേഷണങ്ങൾക്ക് +91 9495071394 എന്ന മൊബൈൽ നമ്പറിലേക്ക് വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ മറ്റു പേജുകൾ സന്ദർശിക്കുക.