ഗൂഗിൾ വെബ്മാസ്റ്റർ ടൂളും അനലിറ്റിക്‌സും മാർക്കറ്റിങ്ങിനുവേണ്ടി എങ്ങിനെ ഉപയോഗിക്കാം?

ഒരു ബിസ്സിനസ്സിന്റെ മാർക്കറ്റിങ്ങിനുവേണ്ടി പലതരം രീതികളും മാധ്യമങ്ങളും നമ്മൾ ഉപയോഗിക്കുന്നു. എന്നാൽ ഡിജിറ്റൽ മാർക്കറ്റിങ്ങും മറ്റു മാർക്കറ്റിങ് രീതികളും തമ്മിലുള്ള പ്രധാന വ്യത്യാസം ഡിജിറ്റൽ മാർക്കറ്റിങ് വിശകലനം ചെയ്യാം എന്നുള്ളതാണ്. ഡിജിറ്റൽ മാർക്കറ്റിങ് വിശകലനം ചെയ്യാൻ പലതരം ടൂളുകൾ ഇന്ന് ലഭ്യമാണ്. ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് ഗൂഗിൾ വെബ്മാസ്റ്റർ ടൂളും അനലിറ്റിക്‌സും.
ഇവ രണ്ടും വെബ്സൈറ്റ് വിശകലനം ചെയ്യാൻ വേണ്ടി ആണ് ഉപയോഗിക്കുന്നത്. ഗൂഗിൾ വെബ്മാസ്റ്റർ ടൂളും അനലിറ്റിക്‌സും എന്താണ് എന്നും ഇവ എങ്ങിനെ മാർക്കറ്റിങ്ങിനു വേണ്ടി ഉപയോഗിക്കാം എന്നും ഇവിടെ വിവരിക്കാം.

ഗൂഗിൾ വെബ്മാസ്റ്റർ ടൂൾ

ഗൂഗിൾ സെർച്ച് കൺസോൾ ഡാഷ്‌ബോർഡ്.

ഗൂഗിൾ വെബ്മാസ്റ്റർ ടൂൾ എന്നത് ഗൂഗിൾ പുനർനാമകരണം ചെയ്ത് ഗൂഗിൾ സെർച്ച് കൺസോൾ എന്നാക്കിയിട്ടുണ്ട്. പേര് മാറ്റി എങ്കിലും ഉപയോഗം ഒന്നുതന്നെയാണ്. ഒരു വെബ്സൈറ്റ് ഗൂഗിൾ സെർച്ച് ഫലത്തിൽ എങ്ങിനെ പ്രകടനം കാഴ്ചവെക്കുന്നു എന്ന് വിശകലനം ചെയ്യാനാണ് ഗൂഗിൾ സെർച്ച് കൺസോൾ ഉപയോഗിക്കുന്നത്. ഗൂഗിൾ സെർച്ച് കൺസോളിൽ ഒരു വെബ്സൈറ്റിനെ കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് ലഭിക്കുക എന്ന് നോക്കാം. ഗൂഗിൾ സെർച്ച് കൺസോളിൽ ഒരു വെബ്സൈറ്റിനെ കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ താഴെ കൊടുക്കുന്നു.

 1. ഗൂഗിൾ സെർച്ച് ഫലത്തിൽ വെബ്സൈറ്റിന്റെ ലിങ്ക് എത്ര സന്ദർശകരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
 2. എത്ര തവണ ഗൂഗിൾ സെർച്ച് ഫലത്തിൽ വെബ്സൈറ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്തു.
 3. ഗൂഗിൾ സെർച്ച് ഫലത്തിൽ വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ട കീവേഡുകൾ.
 4. ഗൂഗിൾ സെർച്ച് ഫലത്തിൽ പ്രത്യക്ഷപ്പെടാത്ത വെബ്സൈറ്റിന്റെ പേജുകളും ആ പേജിലുള്ള തെറ്റുകളും.
 5. ഗൂഗിൾ സെർച്ച് ഫലത്തിൽ പ്രത്യക്ഷപ്പെടുന്ന വെബ് പേജാണെങ്കിലും അതിലുള്ള തെറ്റുകളും മുന്നറിയിപ്പുകളും.
 6. ഗൂഗിൾ സെർച്ച് ഫലത്തിൽ സാധുവായ വെബ് പേജുകൾ.
 7. ഒരു വെബ്സൈറ്റ് മൊബൈലിൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകളും മുന്നറിയിപ്പുകളും.
 8. മറ്റു വെബ്സൈറ്റുകളിൽ നിന്നും നമ്മൾ വിശകലനം ചെയ്യുന്ന വെബ്സൈറ്റിലേക്കുള്ള ലിങ്കുകൾ.
 9. വിശകലനം ചെയ്യുന്ന വെബ്‌സൈറ്റിൽ പേജുകൾ തമ്മിലുള്ള ലിങ്കിന്റെ വിശദാംശം.

ഒരു ഡിജിറ്റൽ മാർക്കറ്റ് ചെയ്യുന്ന വ്യക്തി ഗൂഗിൾ സെർച്ച് കൺസോളിൽ നിന്നും ലഭിക്കുന്ന ഇത്തരം വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ വെബ്‌സൈറ്റിൽ മാറ്റങ്ങൾ വരുത്തുകയും തന്മൂലം വെബ്‌സൈറ്റ് ഗൂഗിൾ സെർച്ച് ഫലത്തിൽ നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നു. ഗൂഗിൾ സെർച്ച് ഫലത്തിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്ന വെബ്സൈറ്റ് ഒരു ബിസിനസ്സിന്റെ മാർക്കറ്റ് വലുതാക്കുകയും തന്മൂലം കൂടുതൽ വിറ്റുവരവ് ലഭിക്കുകയും ചെയ്യും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

Free domain name suggestion for your website

SEND REQUEST ON
WHATSAPP

INTERESTED

ഗൂഗിൾ അനലിറ്റിക്സ്

ഗൂഗിൾ അനലിറ്റിക്സ് ഡാഷ്‌ബോർഡ്.

ഒരു ഡിജിറ്റൽ മാർക്കറ്റ് ചെയ്യുന്ന വ്യക്തി ഗൂഗിൾ അനലിറ്റിക്സ് ഉപയോഗിക്കുന്നത് പ്രധാനമായും ഒരു വെബ്സൈറ്റിനെ വിശകലനം ചെയ്യാനാണ്. ഒരു വെബ്സൈറ്റിനെ ഗൂഗിൾ അനലിറ്റിക്‌സിലൂടെ വിശകലനം ചെയ്യുമ്പോൾ എന്തെല്ലാം വിശദാംശങ്ങളാണ് കിട്ടുക എന്ന് താഴെ കൊടുക്കുന്നു.

 1. തൽസമയം വെബ്സൈറ്റ് സന്ദർശിക്കുന്നവരെ കുറിച്ചുള്ള വിവരം.
 2. മറ്റു ദിവസങ്ങളിൽ വെബ്സൈറ്റ് സന്ദർശിച്ചവരെ കുറിച്ചുള്ള വിവരം.
 3. സന്ദർശകർ ഏത് രാജ്യത്തുനിന്നുള്ളവരാണ്.
 4. സന്ദർശകർ ഏത് പട്ടണത്തിൽ നിന്നുള്ളവരാണ്.
 5. സന്ദർശിക്കാൻ ഉപയോഗിച്ച ഉപകരണം, ബ്രൌസർ, ഓപ്പറേറ്റിംഗ് സിസ്റ്റം, ഇന്റർനെറ്റ് സേവനദാതാവ്, വെബ്സൈറ്റ് കാണുവാൻ ഉപയോഗിച്ച സ്‌ക്രീനിന്റെ വലിപ്പം എന്നിവയെ കുറിച്ചുള്ള വിവരം.
 6. സന്ദർശകൻ വെബ്‌സൈറ്റിലേക്ക് വന്ന ഉറവിടം (നേരിട്ട്, ഓർഗാനിക് സെർച്ച്, സോഷ്യൽ മീഡിയ തുടങ്ങിയവ).
 7. സന്ദർശകൻ വെബ്‌സൈറ്റിൽ സന്ദർശിച്ച പേജുകളുടെ വിവരങ്ങൾ.

മുകളിൽ കൊടുത്തിരിക്കുന്നവ കൂടാതെ മറ്റു പലരീതിയിൽ ഉള്ള വിശകലനങ്ങളും നമുക്ക് ഗൂഗിൾ അനലിറ്റിക്സിൽ നിന്നും ലഭിക്കുന്നു.

ഒരു മാർക്കറ്റിംഗ് ചെയ്യുന്ന വ്യക്തി തങ്ങളുടെ ഉപഭോക്താവിനെ പറ്റി മനസ്സിലാക്കുന്നത് മാർക്കറ്റിംഗ് ചെയ്യുന്നത് എളുപ്പമുള്ളതാക്കുന്നു. ഗൂഗിൾ അനലിറ്റിക്സ് ഒരു ബസ്സിനസ്സിന്റെ ഉപഭോക്താക്കളെ പറ്റി മനസ്സിലാക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നമുക്ക് നൽകുന്നു. കൂടാതെ ഒരു വെബ്‌സൈറ്റിലേക്ക് സന്ദർശകൻ എവിടെ നിന്നും വരുന്നു, ഏത് പേജാണ് ആദ്യം സന്ദർശിച്ചത്, ആ പേജിൽ നിന്നും ഏത് പേജിലേക്കാണ് പോയത് എന്നുള്ള വിവരങ്ങളും ലഭിക്കുന്നു. ഒരു മാർക്കറ്റിംഗ് ചെയ്യുന്ന വ്യക്തിക്ക് മാർക്കറ്റിംഗ് തന്ത്രം രൂപപ്പെടുത്തിയെടുക്കുന്നതിനും ആവശ്യമെങ്കിൽ ഇപ്പോഴുള്ള മാർക്കറ്റിംഗ് തന്ത്രം മാറ്റുന്നതിനും ഇത്തരം വിശകലനങ്ങൾ ആവശ്യമാണ്. അങ്ങിനെ ഗൂഗിൾ അനലിറ്റിക്സ് മാർക്കറ്റിംഗ് എളുപ്പമുള്ളതാക്കുകയും വിപണി വിപുലീകരിക്കുവാൻ ഒരു മാർക്കറ്റിംഗ് ചെയ്യുന്ന വ്യക്തിയെ സഹായിക്കുകയും ചെയ്യുന്നു.

Do you want to receive blog updates on whatsapp?

JOIN
WHATSAPP GROUP

INTERESTED

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ഷെയർ ബട്ടൺ ഉപയോഗിച്ച് ഷെയർ ചെയ്യുക. ലേഖനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കാണുന്ന കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ബിസ്സിനസ്സ് അന്വേഷണങ്ങൾക്ക് +91 9495071394 എന്ന മൊബൈൽ നമ്പറിലേക്ക് വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിലെ മറ്റു പേജുകൾ സന്ദർശിക്കുക.